Thursday, November 7, 2013

ആശയങ്ങള്‍ തേടി ഇരുളടഞ്ഞ മുറിയില്‍-
വലിച്ചു തള്ളിയ സിഗരറ്റിന്‍റെ പുകയ്ക്ക്-
വഴിയൊരുക്കുവാന്‍ ജാലകമൊന്നു തുറന്നപ്പോള്‍
പുറത്ത്... ആശയങ്ങളുടെ പ്രളയം......
ഇപ്പോള്‍ ആശയക്കുഴപ്പത്തിലാണ്..
ഏതു തെരഞ്ഞെടുക്കുമെന്ന്‍.....